ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
Jun 20, 2026 03:08 PM | By Remya Raveendran

കൊച്ചി:  ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കേസിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്നും എസ്‌ഐടി അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐടിക്ക് മന്ത്രി കത്ത് നൽകിയത്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 7 മാസം പിന്നിട്ടു. ഇനിയും അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിട്ടില്ല.

സമഗ്രമായ റിപ്പോർട്ട് ഈ മാസം 29 ന് നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. 2025 ലെ ദ്വാരപാലകപ്പാളിക്കടത്തിൽ ഉൾപ്പെട്ട പ്രതികളുടെ പങ്കാളിത്തമടക്കം വ്യക്തമാക്കുന്നതാകണം സമഗ്ര റിപ്പോർട്ട്‌ എന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. അന്വേഷണം അനിശ്ചിതമായി നീണ്ടു പോകരുതെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഹൈകോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Content Highlight: Sabarimala

Next TV

Related Stories
പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jun 20, 2026 03:19 PM

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ...

Read More >>
‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ

Jun 20, 2026 02:50 PM

‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ

‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി...

Read More >>
മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

Jun 20, 2026 02:34 PM

മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു; പ്രതികൾ...

Read More >>
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്

Jun 20, 2026 02:24 PM

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി...

Read More >>
‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്

Jun 20, 2026 02:16 PM

‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്

‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി...

Read More >>
കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

Jun 20, 2026 02:05 PM

കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ്...

Read More >>
Top Stories

News Roundup

Entertainment News