ബെംഗളൂരു : ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി.കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീഗെഹള്ളിയിലെ സായ് ഗ്രീന്‍ അപ്പാര്‍ട്ട്മെന്റില്‍ സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദറിന്റെ മൂത്ത മകളാണ് ശ്വേത.പ്രണയബന്ധത്തെ എതിര്‍ത്തതിനായിരുന്നു അരുംകൊല എന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. ശ്വേതയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കടത്തെക്കുറിച്ച് മാതാപിതാക്കള്‍ നിരന്തരം ചോദ്യം ചെയ്തിരുന്നത് കുടുംബത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും പൊലീസ് പറയുന്നു.തിങ്കളാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കെന്നത്തുമായി ശ്വേത അപ്പാര്‍ട്ട്‌മെന്റിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ, വാള്‍ ഉപയോഗിച്ച് ഇവര്‍ അമ്മയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മുത്തുലക്ഷ്മി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റാരെങ്കിലും വരുന്നതിന് മുന്‍പ് വീട്ടിലെ രക്തക്കറ ഇരുവരും തുടച്ചുമാറ്റി. എന്നാല്‍ പിന്നാലെ സുപ്രിയ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്വേത സുപ്രിയയെ തടഞ്ഞുവെക്കുകയും കെന്നത് വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷമാണ് സോമസുന്ദര്‍ വീട്ടിലേക്ക് വരുന്നത്. അച്ഛനേയും മകളും കാമുകനും വെറുതേ വിട്ടില്ല. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ സോമസുന്ദര്‍ വീടിന് പുറത്തേക്ക് ഓടിയെങ്കിലും വഴിയില്‍ വീണ് മരിച്ചു.
ഇഷ്ടമുള്ള ഒരു കാര്യവും ചെയ്യാന്‍ ചെറുപ്പം മുതല്‍ അമ്മ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പോകാനോ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒടുവില്‍ തന്റെ പ്രണയത്തെ കൂടി എതിര്‍ത്തതോയൊണ് ശ്വേതയ്ക്ക് വൈരാഗ്യമുണ്ടാക്കിയത്.കൊലപാതകം നടന്ന് പിറ്റേ ദിവസം പോണ്ടിച്ചേരി സ്റ്റേഷനില്‍ നിന്നാണ് ശ്വേത പിടിയിലായത്. പുതുച്ചേരിയില്‍ ബീച്ചുകളിലുള്ള കുടിലുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു കെന്നത്ത്. ഇന്നലെയാണ് ഇയാള്‍ പിടിയിലായത്. പോണ്ടിച്ചേരിയിലെ ഒരു ബാറില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
Content Highlight: Murderatbangalure






.jpeg)






.jpeg)

.jpeg)





















