കണിച്ചാർ : കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈ നടീൽ ഉത്ഘാടനം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈ വിതരണം പദ്ധതിയിലൂടെ കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ 6500/- ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉത്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ നിർവഹിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ . ലാലി ജോസ്, . വിനോയ് ജോർജ് , .സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ . തോമസ് പയ്യപ്പള്ളിൽ , ഷീബ തോമസ് ,ജിബിൻ ജെയ്സൺ, . ജിൽസൺ ഇടാത്തനാൽ, . മിനി, . ബിന്ദു ജിമ്മി, തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . സന്തോഷ്, അസി. സെക്രട്ടറി . ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡി.എസ് ചെയർപേഴ്സൺ . ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ. അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു.
Content Highlight: Chendumalliplanting















.jpeg)





















