പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍
Jun 27, 2026 03:43 PM | By Remya Raveendran

എറണാകുളം : പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്. ഇന്നലെ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍,യുവതിയുടെ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി നാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ 13 വയസുകാരിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.പായിപ്ര സ്വദേശി വിജിമോള്‍ ആണ് മരിച്ചത്. യുവതിക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നു. പിറവത്തേക്ക് വന്ന കുടുംബത്തേ സന്തോഷത്തോടെ പാര്‍ക്കിന്റെ ഭാഗത്ത് കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ തിരിച്ചു പോകുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വൈകുന്നേരത്തോടെയാണ് അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് മൂവാറ്റുപുഴ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരയ്ക്ക് മാറ്റി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പെട്ടത് ആണോ, ആത്മഹത്യ ആണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമല്ല.

Content Highlight: Founddeath

Next TV

Related Stories
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

Jun 27, 2026 03:37 PM

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ...

Read More >>
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

Jun 27, 2026 02:56 PM

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം...

Read More >>
'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

Jun 27, 2026 02:51 PM

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 27, 2026 02:42 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം...

Read More >>
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

Jun 27, 2026 02:29 PM

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍...

Read More >>
Top Stories

News Roundup

GCC News

Entertainment News