കണ്ണൂർ: കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു. സമാധാനത്തിനായി നടന്ന പ്രാർത്ഥന സദസ്സിന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദിശ ചൈതന്യ, ഡോ: ജേക്കബ്ബ് വടക്കുംചേരി എന്നിവർ നേതൃത്വo നൽകി.മഹാത്മമന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാത്യു എംകണ്ടത്തിൽ,മോഹനൻ പൊന്നമ്പത്ത് ,കെ.കെ. അശോകൻ കെ.വി. ശ്രീധരൻ, രമ ജി നമ്പ്യാർ എന്നിവർ പ്രാർത്ഥനകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടരിസി.സുനിൽകുമാർ ട്രഷറർ ഡോ:വാരിജ് രാജീവ് എന്നിവർ സംസാരിച്ചു.
Content Highlight: Kenannurgandhi





































