കേരളത്തിൽ മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
Jul 3, 2026 05:10 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാളെ (ജൂലൈ 04) ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ജൂലൈ 06ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂലൈ 07-ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ തദ്ദേശ/റവന്യൂ അധികാരികളുമായി ബന്ധപ്പെടുക. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കുക.

Content Highlight: Heavyrainalert

Next TV

Related Stories
കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു

Jul 3, 2026 04:56 PM

കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു

കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ്...

Read More >>
ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Jul 3, 2026 03:43 PM

ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

Jul 3, 2026 02:56 PM

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന്...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

Jul 3, 2026 02:49 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ...

Read More >>
നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

Jul 3, 2026 02:41 PM

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ്...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

Jul 3, 2026 02:30 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന്...

Read More >>
Top Stories

News Roundup

Entertainment News