ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം

ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം
Jul 6, 2026 11:52 AM | By sukanya

ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്.

ഇപ്പോൾ ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ E - Mail വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. ഡിസംബർ 31 വരെ ഈ സേവനം പൂർണമായും സൗജന്യമായിരിക്കും. സാധാരണ ഈ സേവനത്തിന് ഈടാക്കുന്ന സർവീസ് ചാർജ് ഈ കാലയളവിൽ ഒഴിവാക്കിയിട്ടുണ്ട്.

ആധാറിൽ E - Mail വിലാസം രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും, നിലവിലുള്ള E - Mail മാറ്റേണ്ടവർക്കും ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ ആധാർ ആപ്പ് വഴി നടത്തുന്ന അപ്‌ഡേറ്റുകൾക്ക് മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പുതിയ സംവിധാനം ആരംഭിച്ച ആദ്യ 2 ദിവസത്തിനുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം പേർ E - Mail അപ്‌ഡേറ്റ് ചെയ്തതായി UIDAI അറിയിച്ചു.

ആധാറുമായി ശരിയായ E - Mail വിലാസം ബന്ധിപ്പിച്ചാൽ ആധാർ ഓതന്റിക്കേഷൻ നടക്കുമ്പോഴെല്ലാം തത്സമയ അറിയിപ്പുകൾ ലഭിക്കും. സുരക്ഷാ മുന്നറിയിപ്പുകൾ, അപ്‌ഡേറ്റ് വിവരങ്ങൾ, മറ്റ് സേവന അറിയിപ്പുകൾ എന്നിവയും നേരിട്ട് E - Mail ലേക്ക് ലഭിക്കുന്നതിനാൽ ആധാർ ഉപയോഗം കൂടുതൽ സുരക്ഷിതമാകും. മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വിവിധ സേവനങ്ങൾക്കുള്ള OTP കളും എളുപ്പത്തിൽ സ്വീകരിക്കാനാകും"

ആധാറിലെ വിവരങ്ങൾ കാലഹരണപ്പെട്ടതാണെങ്കിൽ ഡിസംബർ 31 നകം സൗജന്യ അവസരം പ്രയോജനപ്പെടുത്തി അവ പുതുക്കണമെ ന്ന് UIDAI ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്ത E - Mail എങ്ങനെ പരിശോധിക്കാം?

* ആധാർ വെബ്‌സൈറ്റിലോ ആധാർ ആപ്പിലോ ഉള്ള E - Mail Verification വിഭാഗത്തിലേക്ക് പോകുക.

* ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകുക.

* Verify E - Mail എന്ന option തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന E - Mail വിലാസത്തിന്റെ വിവരങ്ങൾ സ്ക്രീനിൽ ലഭിക്കും."

Content Highlight: Adhar

Next TV

Related Stories
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

Jul 6, 2026 02:16 PM

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്;...

Read More >>
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

Jul 6, 2026 12:40 PM

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന...

Read More >>
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

Jul 6, 2026 11:03 AM

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

Read More >>
നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

Jul 6, 2026 10:16 AM

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

പോത്തുണ്ടി ഇരട്ടക്കൊലപാതകം; ശിക്ഷാവിധി...

Read More >>
അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

Jul 6, 2026 08:56 AM

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി...

Read More >>
മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

Jul 6, 2026 08:52 AM

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ്...

Read More >>
Top Stories

News Roundup

GCC News