https://securepubads.g.doubleclick.net/tag/js/gpt.js
adimage

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി
2026-07-10T14:24:00 | By Remya Raveendran

എറണാകുളം :     തിരുവല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ തട്ടിയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതെന്ന് പൊലീസ്. കാര്‍ ഓടിച്ചിരുന്ന മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന അപകടത്തില്‍ ഐടി ജീവനക്കാരായ എറണാകുളം തൊടുപുഴ സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുകയായിരുന്ന ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീന്‍, തൊടുപുഴ സ്വദേശിനി മൃദുല എന്നിവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. പാച്ചല്ലുര്‍ ടോള്‍ പ്ലാസക്ക് സമീപമായിരുന്നു ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്. ആദ്യഘട്ടത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ നിന്നും കാറിന്റെ പെയിന്റ് കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിന്റെ കാര്‍ ബൈക്കില്‍ തട്ടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

വേഗതയില്‍ ആയിരുന്നതുകൊണ്ടുതന്നെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മൃദുല മരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു നവീന്‍ മരിച്ചത്. നവീന്‍ യു എസ് ടി ഗ്ലോബലിലും, മൃദുല കിന്‍ഫ്രയിലേയും ഐടി ജീവനക്കാരാണ്.

Content Highlight: Schooteraccident

Next TV

Related Stories
അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

Jul 10, 2026 02:55 PM

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി...

Read More >>
മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

Jul 10, 2026 02:40 PM

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍...

Read More >>
സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

Jul 10, 2026 02:14 PM

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ...

Read More >>
adimage
കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

Jul 10, 2026 02:03 PM

കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ...

Read More >>
എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

Jul 10, 2026 01:51 PM

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ്...

Read More >>
താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Jul 10, 2026 01:30 PM

താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage