മണത്തണ : കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടനടത്തിലൂടെയും നൂറ് കണക്കിന് വളണ്ടിയർമാരുടെ ക്യാപ്റ്റനായും ജന പ്രതിനിധിയായും ഏവരുടെയും പ്രിയപ്പെട്ട നേതാവായിയിരുന്ന വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി പാർട്ടി പ്രവർത്തകരും നാടും. തിങ്കളാഴ്ച പുലർച്ചെ അന്തരിച്ച രാഘവൻ വൈദ്യരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാർട്ടി ബഹുമതികളോടെ സംസ്കരിച്ചു.മണത്തണയിലെ വീട്ടിൽ സിപിഐ സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ ആർ. രമേശ്, കണ്ണൂർ ജില്ല ക്യാപ്റ്റൻ എം. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗാർഡ് ഓഫ് ഹോണർ നൽകി.പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാനായി നൂറ് കണക്കിനാളുകളാണ് വീട്ടിൽ എത്തിച്ചേർന്നത്.
പകരം വെക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായതെന്നും വൈദ്യരുടെ വേർപാട് പാർട്ടിക്കും സമൂഹത്തിനും നഷ്ടമാണെന്നും അനുശോചന യോഗത്തിൽ സംസാരിച്ച സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു. യോഗത്തിൽ സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ സ്വാഗതം പറഞ്ഞു.ജില്ലാ എക്സി. അംഗം അഡ്വ വി ഷാജി അധ്യക്ഷനായി.സംസ്ഥാന എക്സി. അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, ജില്ല അസി. സെക്രട്ടറി എ പ്രദീപൻ,ജില്ല എക്സി. അംഗങ്ങളായ വി കെ സുരേഷ് ബാബു, സി. വിജയൻ,സിപിഐ (എം ) ഏരിയ സെക്രട്ടറി സി ടി അനീഷ്, ജില്ല കമ്മിറ്റി അംഗം അഡ്വ എം രാജൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം സിജ രാജീവൻ,വാർഡ് മെമ്പറും ബിജെപി മണ്ഡലം പ്രസിഡന്റുമായ ബേബി സോജ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി സി രാമകൃഷ്ണൻ, ടി വിജയൻ,വി കെ രവീന്ദ്രൻ,ജോർജ് മാത്യു, എ കെ ഇബ്രാഹിം, ജോസഫ് കോക്കാട്ട്,വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി. എം ജോസഫ്,സി ടി ഡി സി പ്രസിഡന്റ് റോജൻ മാത്യു,വി പത്മനാഭൻ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, ജില്ല പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, സിപിഎം നേതാക്കളായ വി ജി പത്മനാഭൻ,കെ ശ്രീധരൻ, കെ വി സക്കീർ ഹുസൈൻ, സിപിഐ നേതാക്കളായ അഡ്വ പി അജയകുമാർ, വെള്ളോറ രാജൻ, മഹേഷ് കക്കത്ത്,പി കെ മധുസൂദനൻ,ടി പ്രകാശൻ മാസ്റ്റർ, പായം ബാബുരാജ്, ടി കെ വത്സലൻ,കെ വി രജീഷ്, സി എച്ച് വത്സലൻ, അഡ്വ എം എസ് നിഷാദ്,കെ വി സാഗർ, കെ ആർ ചന്ദ്രകാന്ത്, എം വിനോദൻ, എം അനിൽകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
Content Highlight: Vkraghavanvaidyar





































