കണ്ണൂർ : ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു. രണ്ട് മാസമായി സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരംഒത്തുതീർന്നു.
കണ്ണൂർ എംഎൽഎ ടി. ഒ മോഹനൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അനുരഞ്ജന ചർച്ചയെത്തുടർന്നാണ്തർക്കം പരിഹരിച്ചത്.
ഒത്തുതീർപ്പ് കരാറിൽ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികൾ ഒപ്പുവെച്ചു.
എഡിഎം പി.എൻ പുരുഷോത്തമൻ, ഐ.എൻ.എ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് ഇ. എ, സംസ്ഥാന ജോയന്റ് സെക്രട്ടറി അനുപമ ഇ.കെ, ജില്ലാ പ്രസിഡണ്ട് സോഫിയ അബ്രഹാം,ആശിർവാദ് ആശുപത്രി ജനറൽ മാനേജർ സി. പി ആലിക്കുഞ്ഞി, കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ എൻ രാധാകൃഷ്ണൻ, ശിവദാസ് പി.സി (സ്പെഷ്യാലിറ്റി ആശുപത്രി),ആദിൽ നൗഷാദ് (ഫാത്തിമ ആശുപത്രി), കൃഷ്ണപ്രസാദ് പി (ധനലക്ഷ്മി ആശുപത്രി), തൊഴിൽ വകുപ്പ് പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Nurses' strike end




































