https://securepubads.g.doubleclick.net/tag/js/gpt.js
adimage

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ
2026-07-15T13:19:00 | By Remya Raveendran
#Exam Cheating #Mobile Copying #KSEB Employee #WhatsApp Group #Teacher Absconding

കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ ജനാർദനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കാസർകോട് പൈവളിഗെ കുരുടപ്പദവ് സദൻഗയ ഹൗസിലെ എസ്. ജനാർദന (36) ആണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (KGCE) എഴുതുന്നതിനിടെയാണ് കോപ്പിയടി പിടിക്കപ്പെട്ടത്.കെഎസ്ഇബിയിൽ ജനാർദന്റെ നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ പാസാകേണ്ടതുണ്ടായിരുന്നു. ഇതിനായി കണ്ണൂർ മോഡേൺ ഐടിഐയിൽ നടന്ന പരീക്ഷാ ക്ലാസിൽ ഇയാൾ പങ്കെടുത്തിരുന്നു.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കണ്ണൂർ മോഡേൺ ഐടിഐയിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് വാട്സ്ആപ്പ് വഴി ജനാർദന് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്ന് പൊലീസ് കണ്ടെത്തി. സുരേഷ് ബാബു തന്നെ അഡ്മിനായുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ വിതരണം ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ സുരേഷ് ബാബു ഒളിവിൽ പോയി.ജനാർദനയെ കൂടാതെ 21 പേർ കൂടി ഈ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇതേ രീതിയിൽ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ഇവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.കൂത്തുപറമ്പ് എസിപി സി.ബി. ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനാർദനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സുരേഷ് ബാബുവിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Content Highlight: KGCE Exam Cheating Case: KSEB Employee Arrested in Kannur, Teacher Who Sent Answers Absconding

#Exam Cheating #Mobile Copying #KSEB Employee #WhatsApp Group #Teacher Absconding

Next TV

Related Stories
കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

Jul 15, 2026 01:09 PM

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പരസ്യബോർഡ് ഇടിച്ച ശേഷം ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. ചെറുപുഴ ആശുപത്രിയിൽ...

Read More >>
ഇരുപത്തഞ്ചുകോടിയുടെ തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ ക്യാമറയും കമ്പ്യൂട്ടറും നശിപ്പിച്ചതായി പരാതി

Jul 15, 2026 01:01 PM

ഇരുപത്തഞ്ചുകോടിയുടെ തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ ക്യാമറയും കമ്പ്യൂട്ടറും നശിപ്പിച്ചതായി പരാതി

25 കോടി തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ സിസിടിവി ക്യാമറകളും കമ്പ്യൂട്ടറും നശിപ്പിച്ചു. പുതിയ കമ്പ്യൂട്ടറിന്റെ കണക്ഷനുകൾ മുറിച്ച നിലയിൽ....

Read More >>
കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ; സഹോദരി ഭർത്താവ് അറസ്റ്റിൽ

Jul 15, 2026 12:37 PM

കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ; സഹോദരി ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കൊല്ലപ്പെട്ടു. അസം സ്വദേശി ഫിലിപ്പിനെ സഹോദരി ഭർത്താവ് രമേശൻ വെട്ടിക്കൊന്നതായി പൊലിസ്. പ്രതി...

Read More >>
adimage
മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം

Jul 15, 2026 12:11 PM

മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം

നടൻ മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പ്. പുതിയ 3 ജോഡിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ നിർദേശം. സമ്മാനമായി കിട്ടിയതെന്ന്...

Read More >>
കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി

Jul 15, 2026 11:43 AM

കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി

കൊട്ടിയൂർ YMCAയും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി 200 കുടുംബങ്ങൾക്ക് സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. സിസിലി കണ്ണംത്താനം...

Read More >>
പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം; സ്ത്രീ യാത്രക്കാർ ഇരട്ടിയായി, കെഎസ്ആർടിസിക്ക് അധിക ബാധ്യത

Jul 15, 2026 11:23 AM

പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം; സ്ത്രീ യാത്രക്കാർ ഇരട്ടിയായി, കെഎസ്ആർടിസിക്ക് അധിക ബാധ്യത

പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം: സ്ത്രീ യാത്രക്കാർ ഇരട്ടിയായി, കെഎസ്ആർടിസിക്ക് അധിക...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage