https://securepubads.g.doubleclick.net/tag/js/gpt.js
adimage

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്
2026-07-15T13:09:00 | By sukanya
#Kannur Accident #Kerala Road Accident #Traffic News

കണ്ണൂർ: മലയോര ഹൈവേയിൽ മഞ്ഞക്കാട് പാക്കനിക്കാട് വളവിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ പരസ്യബോർഡ് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കാർ മറിഞ്ഞത്.

അപകടത്തിൽ മഞ്ഞക്കാട് സ്വദേശികളായ കൊടകശ്ശേരി ബെന്നി, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡും തകർന്നു.മലയോര ഹൈവേയിലെ വളവ് പ്രദേശമായതിനാൽ ഇവിടെ നേരത്തെയും ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേഗത കുറച്ച് വാഹനമോടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Content Highlight: Car Overturns on Kannur Hill Highway, 2 Injured After Hitting Advertisement Board

#Kannur Accident #Kerala Road Accident #Traffic News

Next TV

Related Stories
കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

Jul 15, 2026 02:07 PM

കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

കണ്ണൂർ പാടിയോട്ടുചാലിൽ വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ പെരുമ്പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപ്പാറ സുരക്ഷിതമായി പിടികൂടി....

Read More >>
പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

Jul 15, 2026 01:19 PM

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. വാട്സ്ആപ്പ് വഴി ഉത്തരങ്ങൾ അയച്ച ഐടിഐ അധ്യാപകൻ ഒളിവിൽ. 21 പേർ...

Read More >>
ഇരുപത്തഞ്ചുകോടിയുടെ തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ ക്യാമറയും കമ്പ്യൂട്ടറും നശിപ്പിച്ചതായി പരാതി

Jul 15, 2026 01:01 PM

ഇരുപത്തഞ്ചുകോടിയുടെ തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ ക്യാമറയും കമ്പ്യൂട്ടറും നശിപ്പിച്ചതായി പരാതി

25 കോടി തട്ടിപ്പ് നടന്ന ഇരിക്കൂർ സഹകരണ ബാങ്കിൽ സിസിടിവി ക്യാമറകളും കമ്പ്യൂട്ടറും നശിപ്പിച്ചു. പുതിയ കമ്പ്യൂട്ടറിന്റെ കണക്ഷനുകൾ മുറിച്ച നിലയിൽ....

Read More >>
adimage
കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ; സഹോദരി ഭർത്താവ് അറസ്റ്റിൽ

Jul 15, 2026 12:37 PM

കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ; സഹോദരി ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കൊല്ലപ്പെട്ടു. അസം സ്വദേശി ഫിലിപ്പിനെ സഹോദരി ഭർത്താവ് രമേശൻ വെട്ടിക്കൊന്നതായി പൊലിസ്. പ്രതി...

Read More >>
മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം

Jul 15, 2026 12:11 PM

മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം

നടൻ മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പ്. പുതിയ 3 ജോഡിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ നിർദേശം. സമ്മാനമായി കിട്ടിയതെന്ന്...

Read More >>
കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി

Jul 15, 2026 11:43 AM

കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി

കൊട്ടിയൂർ YMCAയും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി 200 കുടുംബങ്ങൾക്ക് സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. സിസിലി കണ്ണംത്താനം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage