#Kannur News #Padiyottuchal #Python Rescue #Snake Rescuer #Aneesh Eechilampara
കണ്ണൂർ: പാടിയോട്ടുചാൽ കൊരമ്പക്കലിൽ ഒരു വീടിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട കൂറ്റൻ പെരുമ്പാമ്പ് നാട്ടുകാരെ പരിഭ്രാന്തരാക്കി. പാടിച്ചാൽ ജയേഷിന്റെ വീടിന് മുന്നിലാണ് ഞായറാഴ്ച പെരുമ്പാമ്പിനെ കണ്ടത്.വീടിന്റെ മുറ്റത്ത് ചുരുണ്ടുകൂടി കിടന്ന പെരുമ്പാമ്പ് പിന്നീട് പുറത്തുള്ള റോഡിലേക്ക് ഇറങ്ങിയതോടെയാണ് നാട്ടുകാരുടെ ആശങ്ക വർധിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപ്പാറ സംഭവസ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് വനമേഖലയിൽ സുരക്ഷിതമായി പാമ്പിനെ തുറന്നുവിടാനുള്ള നടപടികൾ സ്വീകരിച്ചു.
Content Highlight: Huge Python Rescued From House Compound in Kannur Padiyottuchal, Released Into Forest
#Kannur News #Padiyottuchal #Python Rescue #Snake Rescuer #Aneesh Eechilampara







































