https://securepubads.g.doubleclick.net/tag/js/gpt.js
adimage

കണ്ണൂർ ടൗണിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂർ ടൗണിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ
2026-07-15T20:35:00 | By sukanya
#Operation Thunder #Drug Arrest #NDPS Act #Kannur Town

കണ്ണൂർ: "ഓപ്പറേഷൻ തണ്ടർ" എൻഫോഴ്സ്മെന്റിന്റെ ഭാഗമായി കണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ പിടിയിലായി.

കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിലുള്ള സംഘവും കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.

സവോയ് ബിയർ പാർലറിന് സമീപം KL13 AX 3208 TVS Jupiter ZX സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൊച്ചുണ്ണി സജീർ എന്ന സജീർ സി.സി (34) യെയാണ് അറസ്റ്റ് ചെയ്തത്.

സ്കൂട്ടറിൽ നിന്ന് 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറോയിനും കണ്ടെടുത്തു. മയക്കുമരുന്ന് വിറ്റുകിട്ടിയ 11,000 രൂപയും പ്രതിയുടെ കൈവശമുണ്ടായിരുന്നു.

സംഭവത്തിൽ NDPS ആക്ട് പ്രകാരം കേസെടുത്ത് CR NO 60/26 ആയി രജിസ്റ്റർ ചെയ്തു.

പരിശോധനാ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് ടി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത് ഇ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർമാരായ ബഷീർ സി.വി, ആദർശ് പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂർ ടൗണിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ കൊച്ചുണ്ണി സജീർ എന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

Content Highlight: Notorious Drug Peddler Arrested in Kannur with Cannabis and Heroin

#Operation Thunder #Drug Arrest #NDPS Act #Kannur Town

Next TV

Related Stories
കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്

Jul 15, 2026 05:22 PM

കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്

കണ്ണൂർ ജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 1299 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും പരിശോധന. 20 സ്ഥാപനങ്ങൾക്ക്...

Read More >>
ഓപ്പറേഷൻ തൂഫാന് പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്, കൊച്ചിയിൽ മോഹൻലാലിനൊപ്പം

Jul 15, 2026 04:17 PM

ഓപ്പറേഷൻ തൂഫാന് പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്, കൊച്ചിയിൽ മോഹൻലാലിനൊപ്പം

ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കൊച്ചിയിൽ മോഹൻലാലിനൊപ്പം പരിപാടിയിൽ പങ്കെടുക്കും....

Read More >>
പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ: നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസ്

Jul 15, 2026 03:18 PM

പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ: നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസ്

വയനാട് പുൽപ്പള്ളിയിൽ നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം നൽകാൻ റോട്ടറി ക്ലബ്ബിന്റെ കിഡ്നി കെയർ ട്രസ്റ്റ്. പോൾ വി. ടോമിന്റെ നേതൃത്വത്തിൽ 9...

Read More >>
adimage
കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്

Jul 15, 2026 03:04 PM

കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിൽ നിന്ന് ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നു. ഡിഗ്രി രണ്ടാം...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി

Jul 15, 2026 02:28 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലത്ത് കൂട്ടിയിട്ട മണ്ണ് സുരക്ഷിതമായി നീക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പരിശോധന നടത്തി. എൻഐടി പ്രൊഫസറും...

Read More >>
കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

Jul 15, 2026 02:07 PM

കണ്ണൂർ പാടിയോട്ടുചാലിൽ വീട്ടുമുറ്റത്ത് കൂറ്റൻ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂവർ സുരക്ഷിതമായി പിടികൂടി

കണ്ണൂർ പാടിയോട്ടുചാലിൽ വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ പെരുമ്പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപ്പാറ സുരക്ഷിതമായി പിടികൂടി....

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage