adimage

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
2026-07-18T14:29:00 | By Remya Raveendran
#Operation Thoofan #Anti Drug Campaign #Ramesh Chennithala

കണ്ണൂർ: ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോണും വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ.

ജൂലൈ 18 ശനിയാഴ്ച രാവിലെ 9.30-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ മന്ത്രി 'തൂഫാൻ' പതാക ഉയർത്തി.

തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. ഐ.പി.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ എം.എൽ.എ അഡ്വ. ടി.ഒ. മോഹനൻ, അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ്, കഥാകൃത്ത് ടി. പത്മനാഭൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ലഹരിക്കെതിരായ പ്രതിജ്ഞ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ് ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനവും വാക്കത്തോണിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.

പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ കാൽടെക്സ്, ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു. വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് പേർ വാക്കത്തോണിൽ പങ്കെടുത്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഐ.എ.എസ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഡി. ഷൈനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Content Highlight: Kannur City Police Anti-Drug Walkathon Inaugurated by Minister Ramesh Chennithala

#Operation Thoofan #Anti Drug Campaign #Ramesh Chennithala

Next TV

Related Stories
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അന്വേഷണം വേണം; അദാനിയെ കേരളം ഭരിക്കാൻ സമ്മതിക്കില്ല - പി. പ്രസാദ്

Jul 18, 2026 03:04 PM

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അന്വേഷണം വേണം; അദാനിയെ കേരളം ഭരിക്കാൻ സമ്മതിക്കില്ല - പി. പ്രസാദ്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.ഐ നേതാവ് പി. പ്രസാദ്. അദാനിക്ക് വഴിവിട്ട സഹായം നൽകിയോ എന്ന് അന്വേഷിക്കണമെന്ന്...

Read More >>
വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി

Jul 18, 2026 02:54 PM

വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആസൂത്രണ വീഴ്ചയെന്ന് മുൻമന്ത്രി. രാത്രി 7 മുതൽ പുലർച്ചെ 2 വരെ പവർകട്ട് തുടരുമെന്ന്...

Read More >>
ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

Jul 18, 2026 02:13 PM

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ പരീക്ഷ റദ്ദാക്കി. ഉച്ചക്ക് ശേഷമുള്ള ചോദ്യപേപ്പർ രാവിലെ നൽകിയതിനെ തുടർന്നാണ് നടപടി. പുതിയ തീയതി...

Read More >>
adimage
ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്

Jul 18, 2026 01:55 PM

ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്

അർജന്റീന ലോകകപ്പ് ഫൈനൽ ജയിച്ചാൽ തിങ്കളാഴ്ച വിദ്യാർഥികൾക്ക് ഹരിശ്രീ ബസിൽ സൗജന്യ യാത്ര. ഇരിട്ടി ആസ്ഥാനമായുള്ള ബസിന്റെ പ്രഖ്യാപനം ഫുട്ബോൾ...

Read More >>
പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

Jul 18, 2026 11:41 AM

പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

കണ്ണൂർ: 2026 വർഷത്തെ ഐടിഐ പ്രവേശനത്തിനുള്ള കൗൺസലിംഗ് പേരാവൂർ, കണ്ണൂർ ഗവ. ഐടിഐകളിൽ ജൂലൈ 18, 20 തീയതികളിൽ നടക്കും. പേരാവൂർ ഗവ. ഐടിഐ റാങ്ക് ലിസ്റ്റിൽ...

Read More >>
കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം

Jul 18, 2026 11:37 AM

കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം

കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം. ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ. ജൂലൈ 20 ന്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage