adimage

വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി

വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി
2026-07-18T14:54:00 | By Remya Raveendran
#Kerala Power Cut #KSEB #K Krishnankutty #Load Shedding

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.

2023-ലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. അന്ന് കൂടുതൽ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും അന്ന് സംസ്ഥാനത്ത് വ്യാപകമായി ലോഡ്ഷെഡിംഗ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"അന്ന് സാധിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങിയിരുന്നു. നിലവിലെ പ്രതിസന്ധി മുൻകൂട്ടി കണക്കിലെടുത്ത് വൈദ്യുതി വാങ്ങാമായിരുന്നു" കെ. കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. കറന്റ് പോയാൽ തന്റെ ഫോണിലേക്ക് നിരവധി കോളുകൾ വരുന്നുണ്ടെന്നും ഗൂഗിളിൽ ഇപ്പോഴും തന്റെ നമ്പറാണ് ഉള്ളതെന്നും അത് മാറ്റണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡ് ഉയർന്നതോടെ രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പീക്ക് അവേഴ്സിൽ സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ ദൗർലഭ്യമാണുള്ളത്.

രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെയുള്ള നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. എന്നാൽ ലോകകപ്പ് ഫൈനൽ മത്സര സമയത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകി.

അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം ഉൾപ്പെടെ കടുത്ത ജനരോഷം നിലനിൽക്കെയാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റാന്തൽ വിളക്കേന്തി മാർച്ച് നടത്തി.



Content Highlight: Power Crisis in Kerala Due to Govt Planning Failure: K Krishnankutty

#Kerala Power Cut #KSEB #K Krishnankutty #Load Shedding

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

Jul 18, 2026 03:29 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത കേസിൽ DYFI വടകര ടൗൺ മേഖലാ കമ്മിറ്റി അംഗം അമൽ അറസ്റ്റിൽ. റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അന്വേഷണം വേണം; അദാനിയെ കേരളം ഭരിക്കാൻ സമ്മതിക്കില്ല - പി. പ്രസാദ്

Jul 18, 2026 03:04 PM

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അന്വേഷണം വേണം; അദാനിയെ കേരളം ഭരിക്കാൻ സമ്മതിക്കില്ല - പി. പ്രസാദ്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.ഐ നേതാവ് പി. പ്രസാദ്. അദാനിക്ക് വഴിവിട്ട സഹായം നൽകിയോ എന്ന് അന്വേഷിക്കണമെന്ന്...

Read More >>
ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jul 18, 2026 02:29 PM

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കണ്ണൂർ സിറ്റി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി ലഹരി വിരുദ്ധ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

Read More >>
adimage
ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

Jul 18, 2026 02:13 PM

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ പരീക്ഷ റദ്ദാക്കി. ഉച്ചക്ക് ശേഷമുള്ള ചോദ്യപേപ്പർ രാവിലെ നൽകിയതിനെ തുടർന്നാണ് നടപടി. പുതിയ തീയതി...

Read More >>
ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്

Jul 18, 2026 01:55 PM

ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്

അർജന്റീന ലോകകപ്പ് ഫൈനൽ ജയിച്ചാൽ തിങ്കളാഴ്ച വിദ്യാർഥികൾക്ക് ഹരിശ്രീ ബസിൽ സൗജന്യ യാത്ര. ഇരിട്ടി ആസ്ഥാനമായുള്ള ബസിന്റെ പ്രഖ്യാപനം ഫുട്ബോൾ...

Read More >>
പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

Jul 18, 2026 11:41 AM

പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

കണ്ണൂർ: 2026 വർഷത്തെ ഐടിഐ പ്രവേശനത്തിനുള്ള കൗൺസലിംഗ് പേരാവൂർ, കണ്ണൂർ ഗവ. ഐടിഐകളിൽ ജൂലൈ 18, 20 തീയതികളിൽ നടക്കും. പേരാവൂർ ഗവ. ഐടിഐ റാങ്ക് ലിസ്റ്റിൽ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage