adimage

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ
2026-07-23T14:03:00 | By Remya Raveendran
#Pinarayi Vijayan #NEET Scam #Dharmendra Pradhan

ഡൽഹി: NEET പരീക്ഷയിലെ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. SFIയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും കേന്ദ്രസർക്കാർ മടിക്കുന്നു. ഡൽഹിയിൽ പോലീസിന്റെ അതിക്രമം നടക്കുന്നത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്" എന്ന് പിണറായി വിജയൻ ആരോപിച്ചു.

വിദ്യാർത്ഥികൾ ഉയർത്തുന്നത് ന്യായമായ ആവശ്യമാണെന്നും ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NSUI ഡൽഹി പ്രക്ഷോഭത്തിൽ ഇല്ലെന്നും KSU ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ലെന്നും പിണറായി വിമർശിച്ചു. "എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴുകിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നു" എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ NEET ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിനവും പാർലമെന്റ് സ്തംഭിപ്പിച്ചു. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. 

Content Highlight: Pinarayi Vijayan Demands Dharmendra Pradhan Resignation Over NEET Row

#Pinarayi Vijayan #NEET Scam #Dharmendra Pradhan

Next TV

Related Stories
നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

Jul 23, 2026 02:58 PM

നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

NEET സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയും വിദേശ ഫണ്ടിങ്ങുമുണ്ടെന്ന് മേജർ രവി. മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയ അറിവില്ലെന്നും അദ്ദേഹം...

Read More >>
PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

Jul 23, 2026 02:35 PM

PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

PSC പരീക്ഷാ ക്രമക്കേട് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. KAS, ആസൂത്രണ ബോർഡ് പരീക്ഷകളാണ്...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിങ്: 4 കേസുകൾ കൂടി, പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കും

Jul 23, 2026 02:11 PM

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിങ്: 4 കേസുകൾ കൂടി, പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ MBBS വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. പ്രതി ഏബലിനെ വീണ്ടും...

Read More >>
adimage
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

Jul 23, 2026 11:32 AM

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം. മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

Jul 23, 2026 11:29 AM

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യം. എംഎൽഎ ഉഷ വിജയന് ജനകീയ കൂട്ടായ്മ നിവേദനം നൽകി. യാത്രാക്ലേശം പരിഹരിക്കണമെന്ന്...

Read More >>
സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

Jul 23, 2026 11:20 AM

സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

സി.എം കോളേജ് വയനാടിൽ ഒന്നാം വർഷ ബിരുദ പ്രവേശനോത്സവം. എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ശബ്ദിക്കാൻ ആഹ്വാനം. കലാപരിപാടികളും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage