adimage

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിങ്: 4 കേസുകൾ കൂടി, പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിങ്: 4 കേസുകൾ കൂടി, പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കും
2026-07-23T14:11:00 | By Remya Raveendran
#Thiruvananthapuram Medical College #Morphing Case #Cyber Crime

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. ജൂനിയർ വിദ്യാർത്ഥി ഏബലിനെതിരെ നിരവധി സീനിയർ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നടപടി.

12 ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെഡിറ്റ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വഴി കൈമാറിയെന്നാണ് പരാതി. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ആ കേസിൽ ഏബന് ജാമ്യം ലഭിച്ചിരുന്നു.

ആറുമാസം മുമ്പ് തന്നെ സൈബർ പോലീസിന് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പോലീസ് ഇടപെട്ടില്ലെന്നും ഒരു വിദ്യാർത്ഥിനി  പറഞ്ഞു. കൂടുതൽ പെൺകുട്ടികൾ പോലീസിൽ മൊഴി നൽകിയതോടെ ഇന്ന് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

കൂടുതൽ പരാതികൾ ലഭിച്ചിട്ടും മൊഴിയെടുക്കാനോ പ്രത്യേകം എഫ്ഐആർ എടുക്കാനോ പോലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി മെഡിക്കൽ വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് ഒത്തുകളിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

പ്രതിഷേധം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രത്യേകം എഫ്ഐആർ എടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടെ പ്രതി ഏബലിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കും.

Content Highlight: Thiruvananthapuram Medical College Morphing Case: 4 More FIRs Registered

#Thiruvananthapuram Medical College #Morphing Case #Cyber Crime

Next TV

Related Stories
നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

Jul 23, 2026 02:58 PM

നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

NEET സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയും വിദേശ ഫണ്ടിങ്ങുമുണ്ടെന്ന് മേജർ രവി. മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയ അറിവില്ലെന്നും അദ്ദേഹം...

Read More >>
PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

Jul 23, 2026 02:35 PM

PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

PSC പരീക്ഷാ ക്രമക്കേട് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. KAS, ആസൂത്രണ ബോർഡ് പരീക്ഷകളാണ്...

Read More >>
നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ

Jul 23, 2026 02:03 PM

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ

NEET ക്രമക്കേടിൽ പ്രധാനമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിണറായി വിജയൻ. SFI മാർച്ച് ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി...

Read More >>
adimage
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

Jul 23, 2026 11:32 AM

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം. മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

Jul 23, 2026 11:29 AM

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യം. എംഎൽഎ ഉഷ വിജയന് ജനകീയ കൂട്ടായ്മ നിവേദനം നൽകി. യാത്രാക്ലേശം പരിഹരിക്കണമെന്ന്...

Read More >>
സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

Jul 23, 2026 11:20 AM

സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

സി.എം കോളേജ് വയനാടിൽ ഒന്നാം വർഷ ബിരുദ പ്രവേശനോത്സവം. എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ശബ്ദിക്കാൻ ആഹ്വാനം. കലാപരിപാടികളും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage