#VIBGYOR Institute #Kottiyoor #10th Anniversary #Language Training
കൊട്ടിയൂർ: കൊട്ടിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഭാഷാ പഠന-പരിശീലന കേന്ദ്രമായ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.
കൊട്ടിയൂർ, കാസർഗോഡ്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഒരു ദശകമായി പ്രവർത്തിക്കുന്ന വിബ്ജിയോറിന്റെ ദശവാർഷികാഘോഷം ഗ്ലോബൽ ഹെൽത്ത് ചെയർ, സുസ്ഥിരതാ പരിഹാര ഫൗണ്ടേഷൻ വിസിറ്റിംഗ് പ്രൊഫസർ പ്രൊഫ. ജോ തോമസ് ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. വിബ്ജിയോർ ഡയറക്ടർ കെ.എ. ജെയിംസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ബിജു തുരുത്തേൽ അനുഗ്രഹപ്രഭാഷണം നടത്തി.
സെന്റ് മേരീസ് വിബ്ജിയോർ ഭാഷാ അക്കാദമി ഡയറക്ടർ ഫാ. ജോസ് പാറയായിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, മാധ്യമ പ്രവർത്തകൻ കെ.എം. അബ്ദുൽ അസീസ്, ശ്രീശാന്ത്, സുനിത ജെയിംസ് എന്നിവർ സംസാരിച്ചു.
വിദേശപഠനത്തിനും ജോലിക്കുമായി തയ്യാറെടുക്കുന്നവർക്ക് അന്താരാഷ്ട്ര ഭാഷാ പരീക്ഷകൾക്കുള്ള മികച്ച കോച്ചിംഗ് നടത്തിവരുന്ന സ്ഥാപനമാണ് വിബ്ജിയോർ.
Content Highlight: VIBGYOR Institute Celebrates 10th Anniversary, Prof. Jo Thomas Inaugurates
#VIBGYOR Institute #Kottiyoor #10th Anniversary #Language Training
































