ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു.
Nov 7, 2021 07:30 PM | By Shyam

കേളകം: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. തലശ്ശേരി ജില്ലാ അസോസിയേഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണർ വി കെ വിജയകുമാർ ദിനാചരണപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ പി അപർണ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ നൂറിലധികം കുട്ടികളാണ് സ്കൗട്ട്-ഗൈഡ് വിഭാഗത്തിൽ പരിശീലനം നേടുകയും സാമൂഹിക സേവന പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയും ചെയ്യുന്നത്.ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. തുടർന്ന്, സ്കൗട്ട്-ഗൈഡ് കുട്ടികൾ കോവിഡ് കാലഘട്ടത്തിൽ വീടുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു.

വീട്ടിലേക്ക് ആവശ്യമായ ചൂല് നിർമ്മാണ രീതി സിനാൻ പി എസ് പരിചയപ്പെടുത്തി. എങ്ങനെ നമുക്ക് ആവശ്യമായ മാസ്കുകൾ വീടുകളിൽ നിർമ്മിക്കാമെന്ന് ആദിത്യ സുരേഷ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ പേന ഉപയോഗിക്കുന്നതിന് വേണ്ടി പേപ്പർ പേന നിർമ്മാണം ആഷിക് സന്തോഷ് പരിചയപ്പെടുത്തി. ചടങ്ങിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് സ്ഥാപകദിന ക്വിസ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ ആദരിച്ചു.

സ്വാഗതം ആഷ്മി മോഹനൻ  അധ്യാപകരായ ടൈറ്റസ് പി സി, റീന ഇരുപ്പക്കാട്ട്, നൈസ് മോൻ, ഫാ. എല്‍ദോ ജോണ്‍, സനില എന്‍, അശ്വതി കെ ഗോപിനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അഖിൽ ഗീവർഗീസ് നന്ദി പറഞ്ഞു.

Kelakam st thomas school

Next TV

Related Stories
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

Dec 20, 2025 04:57 PM

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ...

Read More >>
പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:31 PM

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ...

Read More >>
‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

Dec 20, 2025 03:12 PM

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ്...

Read More >>
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Dec 20, 2025 02:54 PM

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ...

Read More >>
‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

Dec 20, 2025 02:46 PM

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’;...

Read More >>
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

Dec 20, 2025 02:31 PM

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ...

Read More >>
Top Stories

News Roundup

Entertainment News