വെളളമുണ്ട: ഇഖ്‌റ അല്‍ കറാമയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്‌നി സ്‌ക്രീനിംഗ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം.മോഹന കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുധാകരന്‍,പ്രിന്‍സ് മാത്യു, എം. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നൗഷിദ, നീനു, സഹല, ബിവിന്‍,ബില്‍ജോ തുടങ്ങി ഇഖ്‌റ അല്‍ കരാമയിലെ മാനേജ്‌മെന്റം സ്റ്റാഫും നേതൃത്വം നല്‍കി. എഴുപതില്‍ അധികം ആളുകള്‍ പരിശോധനയ്ക്കായി ലൈബ്രറിയില്‍ എത്തിയിരുന്നു.
Free Kidney Screening Camp




.jpeg)



























