കേളകം: കേളകം ഗ്രാമ പഞ്ചായത്തിൽ ടൗൺ ശുചീകരണജോലി ചെയ്തിരുന്ന 4 തൊഴിലാളികളേയും പഞ്ചായത്ത് ജീപ്പ് ഡ്രൈവറേയും പിരിച്ചുവിട്ട ഭരണ സമിതി തീരുമാനത്തിനെതിരേ സിപിഐ എം കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യു ഡി എഫ് ഭരണ സമിതി നയപരമായ തീരുമാനങ്ങളെടുക്കേണ്ട ആദ്യ യോഗത്തിൽ രാഷ്ട്രീയ വൈര നിരാതന ബുദ്ധിയോടെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുവാനാണ് തീരുമാനമെടുത്തത്. ഇതിൽ പ്രതിഷേധിച്ച് നടന്ന മാർച്ച് സി പി ഐ എം ഏരിയ സെക്രട്ടറി സി.ടി.അനീഷ് ഉദ്‌ഘാടനം ചെയ്തു. കെ.സി.ജോർജ്, കെ.പി. ഷാജി, തങ്കമ്മ സ്കറിയ, എ എ സണ്ണി, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു.
Kelakampanchayath






































