‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ
Jan 13, 2026 02:18 PM | By Remya Raveendran

തിരുവനന്തപുരം :    കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു. തുടരും എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.





Vdsatheesan

Next TV

Related Stories
റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

Jan 13, 2026 03:32 PM

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍...

Read More >>
പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

Jan 13, 2026 03:25 PM

പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച...

Read More >>
കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Jan 13, 2026 03:09 PM

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
ഐഷ പോറ്റി കോണ്‍ഗ്രസില്‍

Jan 13, 2026 03:00 PM

ഐഷ പോറ്റി കോണ്‍ഗ്രസില്‍

ഐഷ പോറ്റി...

Read More >>
ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

Jan 13, 2026 02:38 PM

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി...

Read More >>
പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

Jan 13, 2026 02:26 PM

പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂരിൽ 19കാരി കുഴഞ്ഞു വീണ്...

Read More >>
Top Stories










News Roundup