ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി
Jan 13, 2026 12:48 PM | By sukanya

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

2025 ഡിസംബര്‍ 31 വരെയാണ് നേരത്തെ ഇതിനായി സമയം നല്‍കിയിരുന്നത്. എന്നാൽ, 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജൂണ്‍ 30 –നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Thiruvanaththapuram

Next TV

Related Stories
ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

Jan 13, 2026 02:38 PM

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി...

Read More >>
പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

Jan 13, 2026 02:26 PM

പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂരിൽ 19കാരി കുഴഞ്ഞു വീണ്...

Read More >>
‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

Jan 13, 2026 02:18 PM

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി...

Read More >>
‘തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല’; വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

Jan 13, 2026 02:03 PM

‘തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല’; വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

‘തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല’; വിജയ്ക്ക് പിന്തുണയുമായി രാഹുൽ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

Jan 13, 2026 01:20 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന്...

Read More >>
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന.

Jan 13, 2026 12:11 PM

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന്...

Read More >>
Top Stories