ന്യൂഡല്‍ഹി: കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ വിളിപ്പിക്കും. പൊങ്കലിന് ശേഷമാകും ചോദ്യം ചെയ്യൽ. ദുരന്തത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനെന്നാണ് വിജയ് ഇന്നലെ മൊഴി നൽകിയത്.
കേസിൽ കൂടുതൽ ടിവികെ നേതാക്കളുടെയും മൊഴി സിബിഐ രേഖപ്പെടുത്തും.നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിജയ്‍യെ ചോദ്യം ചെയ്യുന്നത് ഗുണകരമല്ലെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്.
ആൾക്കൂട്ടം ഒഴിവാക്കാനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് കരൂരിൽ നിന്ന് തിരിച്ചുപോയതെന്നാണ് വിജയ് നല്‍കിയ മൊഴി.ഡൽഹി സിബിഐ ആസ്ഥാനത്ത് ഏഴുമണിക്കൂറോളം ആണ് വിജയ് ചെലവഴിച്ചത്. പൊങ്കൽ പ്രമാണിച്ച് നാട്ടിലേക്ക് പോകണമെന്ന് ആവശ്യം മുൻപോട്ടു വച്ചതോടെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കിയിരിക്കുന്നത്. വിജയ്ക്ക് പിന്തുണയുമായി ആരാധകരും ടിവി കെ പ്രവർത്തകരും സിബിഐ ആസ്ഥാനത്ത് മുൻപിലെത്തിയിരുന്നു.
തമിഴക വെട്രി കഴകം പാര്‍ട്ടി സമ്മേളനത്തിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ടിവികെയുടെ ആവശ്യപ്രകാരമാണ് സുപ്രിംകോടതി കേസ് സിബിഐക്ക് നൽകിയത്.
Cbi





.jpeg)






.jpeg)

























