ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന.
Jan 13, 2026 12:11 PM | By sukanya

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അതിനിടെ കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നു. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക് പോസ്റ്റ്.

കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. ഹൈക്കമാന്‍ഡ് നേരിട്ട് ഈ വിഷയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

പാര്‍ട്ടിക്കുള്ളിലെ ഭിന്നത കേരള കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ തന്നെ മുന്നണി മാറ്റത്തെച്ചൊല്ലി രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാന്‍ യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി വാദിക്കുന്നു.

ജോസ് കെ. മാണി നിലവില്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, മറ്റ് നേതാക്കളുടെ ചര്‍ച്ചകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ലെന്നാണ് വിവരം.

Jose K Manni-led Kerala Congress M hints at joining UDF

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

Jan 13, 2026 01:20 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന്...

Read More >>
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

Jan 13, 2026 12:48 PM

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം...

Read More >>
നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

Jan 13, 2026 11:46 AM

നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍...

Read More >>
കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ

Jan 13, 2026 11:33 AM

കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ

കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും...

Read More >>
ഡ്രൈവർ നിയമനം

Jan 13, 2026 10:15 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Jan 13, 2026 10:02 AM

രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ...

Read More >>
Top Stories