മാനന്തവാടി: കേരള എന്‍.ജി.ഒ.യൂണിയന്‍ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതി ദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് 60 വീടുകളാണ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് എന്‍.ജി.ഒ.യൂണിയന്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
ഇതോടൊപ്പം പാലിയേറ്റീവ് രംഗത്ത് 15 ആംബുലന്‍സുകള്‍ വാങ്ങിച്ചു നല്‍കാനും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1000 വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പ് വരുത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്ന തിനായ് 1000 ഓഫീസുകളെ മാതൃകാ ഓഫീസുകളാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.വയനാട് ജില്ലയില്‍ മാനന്തവാടി ഇല്ലത്ത് മൂലയിലും, മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ മണ്ണാത്തിക്കുണ്ട് എന്നിവിടങ്ങളിലുമാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. മാനന്തവാടി ഇല്ലത്ത് മൂലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.
മാനന്തവാടി നഗരസഭാ വൈ: ചെയര്‍പേഴ്‌സണ്‍ ശ്രീ. ജേകബ് സബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ.അബ്ദുള്‍ ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എന്‍.ജി. യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.വി. ഏലിയാമ്മ , പി.ടി.ബിജു, നഗരസഭാ കൗ ണ്‍സിലര്‍ കെ.എം.അബ്ദുള്‍ ആസിഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും കെ.വി. ജഗദീഷ് നന്ദിയും പറഞ്ഞു
NGO Union provides home to needy families





.jpeg)






















