കമ്പളക്കാട്:കമ്പളക്കാട് ,വണ്ടിയാമ്പറ്റ ജനവാസ മേഖലയിലെ മുഴുവൻ ആളുകളെയും ഭീതിയിലാഴ്ത്തിയ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ വനം വകുപ്പ് കൃത്യമായി ഇടപെടൽ നടത്തി ജനങ്ങളുടെ ആശങ്കകൾ ഉടൻ പരിഹരിക്കണം എന്ന് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി അവിശ്യപ്പെട്ടു.
വന മേഖല ഇല്ലാത്ത പ്രദേശമായതിനാലും,മേൽപ്പറഞ്ഞ ഫോട്ടോയുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ പ്രദേശത്ത് വന്നിരിക്കെ, അതിന്റെ നിജസ്ഥിതി അന്വേഷിച്ച് ജനങ്ങളിലെ അശങ്കകൾ എത്രയും പെട്ടന്ന് വനം വകുപ്പ് അകറ്റണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് കെ കെ ഷാജിത്ത് ആവിശ്യപ്പെട്ടു .യോഗത്തിൽ ജനറൽ സെക്രട്ടറി നുഹൈസ് അണിയേരി ,ജലീൽ മോയിൻ,നിംഷാദ് ടി യു ,അൻവർ പാറപ്പുറം,നിഷാദ് കെ,സിറാജ് പി കെ എന്നിവർ പങ്കെടുത്തു.
Kalpetta


.jpeg)



.jpeg)

























