പന്ന്യന്നൂർ : പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു.ടൗണിനോട് ചേർന്ന കുനിയിൽ പറമ്പിൽ മുപ്പത് സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.വെണ്ട,ചീര, കുമ്പളം,കക്കിരി, പയർ,വെള്ളരി എനിങ്ങനെയാണ് കൃഷി നടത്തുന്നത്.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. സ്നോയ വിത്തിടൽ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ആൻഡ് കെയർ പ്രസിഡന്റ് എ.കെ. സതീശൻ, ജനറൽ സെക്രട്ടറി പി.ടി.കെ. പ്രേമൻ എന്നിവരാണ് ഈ കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.വാർഡ് അംഗം പി.എം. ലീന സംസാരിച്ചു. കെ.പി. അച്ചുതൻ സ്വാഗതവും കെ.കെ. സതീഷ് നന്ദിയും പറഞ്ഞു.
Vegitablefarming






































