വിമർശനം പക്വത ഇല്ലാത്തത്; കേസിന്റെ ട്രയൽ സമയം മുഴുവനും കോടതിയിൽ ഉണ്ടായിരുന്നു, അഡ്വ. ടി ബി മിനി

വിമർശനം പക്വത ഇല്ലാത്തത്; കേസിന്റെ ട്രയൽ സമയം മുഴുവനും കോടതിയിൽ ഉണ്ടായിരുന്നു, അഡ്വ. ടി ബി മിനി
Jan 12, 2026 03:13 PM | By Remya Raveendran

തിരുവനന്തപുരം :   ജീവിതത്തിന്റെ 5 വർഷക്കാലം മുഴുവൻ അതിജീവിതയുടെ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്. തന്റെ അസാന്നിധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ല. എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും മിനി പറഞ്ഞു.

അതിരൂക്ഷ വിമർശനവുമായാണ് വിചാരണ കോടതി രംഗത്തെത്തിയത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു.

Advtbmini

Next TV

Related Stories
പൂർവവിദ്യാർഥി സംഗമം നടത്തി

Jan 12, 2026 05:44 PM

പൂർവവിദ്യാർഥി സംഗമം നടത്തി

പൂർവവിദ്യാർഥി സംഗമം...

Read More >>
ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു

Jan 12, 2026 04:05 PM

ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു

ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി...

Read More >>
‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

Jan 12, 2026 03:45 PM

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ...

Read More >>
കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ

Jan 12, 2026 03:21 PM

കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ

കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ...

Read More >>
ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരി​ഗണിക്കും

Jan 12, 2026 02:41 PM

ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരി​ഗണിക്കും

ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം...

Read More >>
‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

Jan 12, 2026 02:24 PM

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി...

Read More >>
Top Stories