മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയും എൽഡിഎഫും പരസ്പര ബന്ധത്തോടെയാണ് നിലകൊള്ളുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളാപ്പള്ളിയെ കൊണ്ട് വിദ്വേഷ പ്രസ്താവനകൾ നടത്തിയത്.
ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയും എൽഡിഎഫും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് ബിജെപിയെ സഹായിക്കുന്നു. ആർഎസ്എസിന്റെ വോട്ട് കിട്ടിയാണ് പിണറായി വിജയൻ ജയിച്ചുവന്നത്.ഒരു കോൺഗ്രസുകാരനും കേരളത്തിൽ ബിജെപി പിന്തുണയോടെ ജയിച്ചു വന്നിട്ടില്ല. കാറിന്റെ നമ്പർ മാറ്റി ആർഎസ്എസ് നേതാക്കളുമായി ഹോട്ടലിൽ രഹസ്യ ചർച്ച നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി കൂട്ടുകൂടേണ്ടി വന്നെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ വോട്ട് തേടി ജയിച്ചു വന്നയാൾ കോൺഗ്രസിനെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും വി ഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസിന് പുറത്തുള്ള ഒരു എംഎൽഎ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്നാണ് പ്രതികരണം.
സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാൻ കഴിയുമെന്നറിയില്ല.പരിശോധിച്ച് പറയാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Vdsatheesan






































