കേളകം: ആനച്ചുണ്ടയിൽ തക്കാളി വിളയിച്ച് വിളവെടുത്തതിൻ്റെ ആത്മസംതൃപ്തിയിലാണ് അടക്കാത്തോട്ടിലെ യുവകർഷകനായ തോമസ് പടിയക്കണ്ടത്തിൽ.ചുണ്ടയിൽ തക്കാളി മാത്രമല്ല പച്ചമുളകും
ഗ്രാഫ് ചെയ്താണ് തൻ്റെ പച്ചക്കറിത്തോട്ടത്തെ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയത്.തക്കാളിക്ക് പിടിക്കുന്നദ്രുത വാട്ട രോഗം തടയാൻ സഹായിക്കുന്നതാണ് പുതിയ പരീക്ഷണത്തിൻ്റെ വിജയരഹസ്യം. ചുണ്ട കാട്ടിനമായതിനാൽ ഈ രോഗം ചുണ്ടയെ ബാധിക്കില്ല. അതിനാൽ വർഷങ്ങളോളം വിളവും ലഭിക്കും, വരൾച്ചയെ അതിജീവിക്കും.
ചുണ്ട ചെടിയിൽ തക്കാളി നടുന്നത് ഗ്രാഫ്റ്റിംഗ് (ഒട്ടിച്ചുചേർക്കൽ) എന്ന കൃഷിരീതിയിലൂടെയാണ്.ഇത് തക്കാളിക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൂടുതൽ കാലം വിളവ് നൽകാനും സഹായിക്കുന്നു, പ്രത്യേകിച്ച് വേരിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ ഇത് ഫലപ്രദമാണ്, ചെടിയുടെ ആയുസ്സും വിളവും വർദ്ധിപ്പിക്കുന്നു. ഈ രീതിയിലൂടെ തക്കാളിയുടെയും ചുണ്ടയുടെയും ഗുണങ്ങൾ ഒത്തുചേരുന്നു.
വേരിലൂടെ പകരുന്ന ബാക്ടീരിയൽ വാട്ടം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും,കൂടുതൽ വിളവും ലഭിക്കും.
ചെടികൾക്ക് കൂടുതൽ കാലം നിലനിൽക്കാൻ സാധിക്കുന്നു.തക്കാളി ചെടിയുടെ മുകൾഭാഗം (scion) ചുണ്ടയോ വഴുതനയോ പോലുള്ള വേരുള്ള ചെടിയുടെ (rootstock) മുകളിലായി ഒട്ടിച്ചുചേർക്കുന്നു.
ഗുണങ്ങൾ: തക്കാളിയുടെ കായ്ഫലവും ചുണ്ടയുടെ വേരിന്റെ രോഗപ്രതിരോധശേഷിയും ഒത്തുചേരും.
ചുരുക്കത്തിൽ, ചുണ്ടയുടെ വേരുകൾ ഉപയോഗിച്ച് തക്കാളിയെ ഒട്ടിച്ചുചേർത്ത് കൃഷി ചെയ്യുന്ന ഒരു പ്രായോഗിക രീതിയാണിത്, ഇത് രോഗങ്ങളെ പ്രതിരോധിക്കാനും വിളവ് കൂട്ടാനും സഹായിക്കുന്നു. ഒരു ചെടിയിൽ തന്നെ പലയിനം ഗ്രാഫ്റ്റ് ചെയ്താണ് തോമസിൻ്റെ പരീക്ഷണം.
പച്ചമുളക് , വഴുതന, കത്രിക്ക എന്നിവ ചുണ്ടയിൽ ഗ്രാഫ്റ്റ് ചെയ്യാമെന്നും ഒരു ചെടിയിൽ നിന്ന് ഇവ എല്ലാം വിളവെടുക്കാമെന്നുമാണ് തോമസിൻ്റെ അനുഭവം
Kelakam







_(17).jpeg)






_(17).jpeg)






















