കേളകം: കേളകം ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെ തെരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായി. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ചെയർമാൻമാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അഡ്വ.ബിജു ചാക്കോ പൊരുമത്തറ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സുനിത രാജു വാത്യാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അബ്ദുൾ സലാം, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഷിജി സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ പൊരുമത്തറ, പഞ്ചായത്ത് സെക്രട്ടറി വിവിധ വാർഡുകളിലെ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം നിർണായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Kelakampanchayath





































