തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്നും പിന്നെന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും , കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.
അതേസമയം ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാജു. സ്വര്‍ണക്കൊള്ളയില്‍ കല്ലും നെല്ലും ഉടന്‍ തിരിഞ്ഞുവരും. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പേര്‍ അകത്ത് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും കെ രാജു പറഞ്ഞു.
Highcourtaboutsabarimala







































