ഇരിട്ടി : കിളിയന്തറ സെൻറ് തോമസ് ഹൈസ്കൂൾ എസ്എസ്എൽസി ആദ്യ ബാച്ച് വിദ്യാർത്ഥികൾ 59 വർഷത്തിന് ശേഷം വീണ്ടും ഒത്തുചേർന്നു. വള്ളിത്തോട് സ്കൈ പാരഡൈസിൽ ചേർന്നസംഗമത്തിൽ 36 പേർ പങ്കെടുത്തു. സംഗമത്തിനായി ഒരു വർഷം മുമ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു . ജോലിയിൽ വിരമിച്ച് വിദേശ രാജ്യങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്നവർ വരെ പങ്കെടുത്ത സംഗമം വേറിട്ട അനുഭവമായി . മൺമറഞ്ഞ അധ്യാപക ശ്രേഷ്ഠന്മാരെയും സഹപാഠികളുടെയും യോഗത്തിൽ അനുസ്മരിച്ചു. പൂർവ വിദ്യാർത്ഥി സംഗമം പ്രസിഡൻറ് ആൻറണി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജെ. ജോസഫ് എം ജെ അധ്യക്ഷത വഹിച്ചു. ഫാ. സജി കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കോഡിനേറ്റർ മാണി തോമസ് ,എം.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു . പൂർവ്വ അധ്യാപകരായ പി.എം മാത്യു ,കെ.റ്റി. ജോസഫ് തുടങ്ങിയവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. കൂട്ടായ്മയിലെ അംഗം ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമായ വി.കെ. ജോസഫിനെ മലയാള അധ്യാപകനായിരുന്ന കെ.റ്റി. ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികൾ തങ്ങളുടെ അനുനഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് വീണ്ടും ഒത്തുകൂടാം എന്ന് പരസ്പരം ആശംസകൾ പങ്കുവെച്ചു പിരിഞ്ഞു .
Gettogether






































