കാപ്പാട്: കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാൻസി തോമസ്, പി ടി എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, ആശ രാജേഷ് , ജെയ്സൺ പി എ, ജസ്റ്റിൻ, ബിജു,സിനോ,ക്ലിൻ്റ്,ശശി,സുജിത്ത്,ജോജോ,സന്ധ്യ,ഉഷ, റിംന, സൗഭാഗ്യ,സുബൈദ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Gandhi commemoration and floral tribute organized under the leadership of PTA at St. Sebastian's UP School, Kappad.






































