മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 

മാലിന്യസംഭരണ കേന്ദ്രങ്ങളില്‍  പരിശോധന നടത്തി. 
Mar 29, 2024 11:59 AM | By sukanya

തിരുവനന്തപുരം :അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്ന പര്യാപ്തമായ എണ്ണം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ, അപകട സാഹചര്യങ്ങളില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് അഗ്നിശമന വാഹനം എത്തിച്ചേരുന്നതിന് ആവശ്യമായ വഴി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാത്ത തരത്തില്‍ വയറിങ് നടത്തിയിട്ടുണ്ടോ, ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ടോ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

Thiruvananthapuram

Next TV

Related Stories
അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

Apr 29, 2024 11:03 AM

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12...

Read More >>
അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

Apr 29, 2024 10:33 AM

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Apr 29, 2024 10:28 AM

സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

സഹവാസ ക്യാമ്പ് ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Apr 29, 2024 10:21 AM

കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന്...

Read More >>
തൃശ്ശൂർ  കാർഷിക സർവകലാശാല ക്യാമ്പസിൽ  സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

Apr 29, 2024 10:14 AM

തൃശ്ശൂർ കാർഷിക സർവകലാശാല ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ കാർഷിക സർവകലാശാല ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ...

Read More >>
പേരാവൂർ വാഹനാപകടം :   അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ  തറവാട്ട് വീട്ടുവളപ്പിൽ നടക്കും

Apr 29, 2024 10:07 AM

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ...

Read More >>
Top Stories