ചെണ്ടയായി മാറി ആർസിബി ബൗളിംഗ്; കൊട്ടിപഠിച്ച ഹൈദരാബാദിന് പുതിയ റെക്കോർഡ്

ചെണ്ടയായി മാറി ആർസിബി ബൗളിംഗ്;  കൊട്ടിപഠിച്ച ഹൈദരാബാദിന് പുതിയ റെക്കോർഡ്
Apr 15, 2024 09:22 PM | By shivesh

ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച്‌ ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് 287 റണ്‍സാണ് നേടിയത്. 

നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടിയ സമദ് - മാര്‍ക്രം കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണില്‍ നേടിയ 277 റണ്‍സെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറില്‍ 108 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തില്‍ 34 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

31 പന്തില്‍ 67റണ്‍സുമായി ഹെയിന്‍റിച്ച്‌ ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സണ്‍റൈസേഴ്സ് സ്കോര്‍ 231 റണ്‍സിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സില്‍ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറില്‍ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറില്‍ നിന്ന് 25 റണ്‍സാണ് പിറന്നത്. അവസാന ഓവറില്‍ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തില്‍ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറില്‍ നിന്ന് വന്ന 21 റണ്‍സ് സണ്‍റൈസേഴ്സിനെ 287 റണ്‍സിലെത്തിച്ചു.

സമദ് പത്ത് പന്തില്‍ 37 റണ്‍സും മാര്‍ക്രം 17 പന്തില്‍ 32 റണ്‍സും നേടി നാലാം വിക്കറ്റില്‍ 19 പന്തില്‍ 56 റണ്‍സ് നേടി.

Srh rcb

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories