കുത്തുപറമ്പ: ജെ സി ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ സി ഐ കൂത്തുപറമ്പ് പ്രസിഡണ്ട് പ്രേംജിത്ത് കെ എം അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ദിലീപ്കുമാർ ടി, പ്രകാശൻ എൻ പി, ഋതുൽ എൻ പി, പ്രജീഷ് ടി തുടങ്ങിയവർ സംസാരിച്ചു.
Kuthuparamba