മുത്തപ്പന് പയങ്കുറ്റിവെച്ച് തൊഴുത് ഡി.കെ ശിവകുമാർ

മുത്തപ്പന് പയങ്കുറ്റിവെച്ച് തൊഴുത് ഡി.കെ ശിവകുമാർ
Apr 16, 2024 07:24 PM | By shivesh

ഇരിട്ടി: മുത്തപ്പന് പയങ്കുറ്റി വെച്ച് തൊഴുത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് റോഡ് ഷോ നയിക്കാൻ എത്തിയപ്പോഴാണ് ശിവകുമാർ പയങ്കുറ്റി വെച്ച് തൊഴുതത്. തിരുവനന്തപുരത്ത ശശി തരൂരിന്റെ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ മട്ടന്നൂർ വിമാനത്തവളത്തിൽ ഇറങ്ങിയ ഡി.കെ ഉച്ചഭക്ഷണത്തിനായി 19 മൈൽ നെസ്മ പാലസ് ഹോട്ടൽ എത്തി.

അവിടെ പ്രദേശിക കോൺഗ്രസ് നേതാക്കളായ പി.എം ശ്രീധരൻ നമ്പ്യാർ, ഇ. കുഞ്ഞിരാമൻ നമ്പ്യാർ , മാവില കമലക്ഷൻ , പി.വി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടൽ അങ്കണത്തിൽ ശിവകുമാറിനായി മുത്തപ്പന് പയങ്കുറ്റി ഒരുക്കിയിരുന്നു. ഭക്ഷണത്തിനായി ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതിന്  മുൻമ്പ് ശിവകുമാർ പയങ്കുറ്റി തൊഴുത്  മടയനിൽ നിന്നും പ്രസാദം സ്വീകരിച്ച തൊഴുതുവണങ്ങി.  നുച്യാട്ടെ പ്രസാന്ത്  മടയനാണ് പയങ്കുറ്റി വെച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറു കണക്കിനാളുകൾ ഹോട്ടൽ അങ്കണത്തിൽ   സന്നിഹിതരായിരുന്നു.

Dk shivakumar

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories