സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Apr 18, 2024 11:12 AM | By sukanya

 വയനാട് : സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. ഡി എഫ് ഒ എം ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരം കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കർശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥർ മരം മുറിക്കാരിൽ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തൽ. വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല.

വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു

Wayanad

Next TV

Related Stories
#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

May 2, 2024 02:56 PM

#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച...

Read More >>
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

May 2, 2024 02:18 PM

#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു...

Read More >>
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
Top Stories

News Roundup