ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു
Apr 19, 2024 08:20 AM | By sukanya

കണ്ണൂർ : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നൽകുന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചു.പ്രിസൈഡിങ് ഓഫീസര്‍, മൂന്നു പോളിംഗ് ഓഫീസര്‍മാര്‍ എന്നിവർ അടങ്ങുന്ന പോളിങ് ടീമിനാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരീശീലനം ആരംഭിച്ചത്.

പയ്യന്നൂര്‍ മണ്ഡലത്തിൽ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, കല്യാശ്ശേരി മണ്ഡലത്തിൽ കല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,തളിപ്പറമ്പ് മണ്ഡലത്തിൽ കരിമ്പം കിലാ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് ,ഇരിക്കൂര്‍ മണ്ഡലത്തിൽ ശ്രീകണ്ഠാപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തിൽ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് ,കണ്ണൂര്‍ മണ്ഡലത്തിൽ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ധര്‍മ്മടം മണ്ഡലത്തിൽ ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,തലശ്ശേരി മണ്ഡലത്തിൽ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ടീച്ചര്‍ എജുക്കേഷന്‍ ,തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം ഹാള്‍ ,കൂത്തുപറമ്പ് മണ്ഡലത്തിൽ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊക്കിലങ്ങാടി,മട്ടന്നൂര്‍ മണ്ഡലത്തിൽ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,പേരാവൂര്‍ മണ്ഡലത്തിൽ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുണ്ടിയില്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്.

ഓരോ നിയോജക മണ്ഡലത്തിലും ആറ് ബാച്ചുകൾക്ക് വീതം 66 സംഘങ്ങൾക്കാണ് ആദ്യ ദിനം പരിശീലനം നൽകിയത് .8972 പേര്‍ക്കാണ് മൂന്ന് ദിനങ്ങളിലായി രണ്ടാം ഘട്ട പരിശീലനം നല്‍കുന്നത്. മാസ്റ്റർ ട്രെയിനർമാർ,എ ആർ ഒ മാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണൂർ മണ്ഡലം തല പരിശീലനം കലക്ടർ അരുൺ കെ വിജയൻ സന്ദർശിച്ചു.ക്ലാസുകള്‍ 20 ന് അവസാനിക്കും.

Election

Next TV

Related Stories
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

May 2, 2024 02:18 PM

#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു...

Read More >>
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
Top Stories










News Roundup