കണ്ണൂർ : കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2.345 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറി ( 50) നെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പ്രത്യേക കോടതിയിൽ ഹാജരാക്കും.
Eccisearrested