പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ED ; കെ രാധാകൃഷ്ണൻ എം പി

പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ED ; കെ രാധാകൃഷ്ണൻ എം പി
Apr 9, 2025 02:28 PM | By Remya Raveendran

കണ്ണൂർ :   കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ സാക്ഷിയാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാർട്ടിയിൽ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് സക്ഷിയാക്കാൻ ഇ ഡി തീരുമാനിച്ചത്.ഏഴ് മണിക്കൂർ നീണ്ടു നിന്ന മൊഴിയെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.കെ രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടര വർഷത്തെ വിവരങ്ങളായിരുന്നു ഇ ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.ഈ കാലയളവിൽ കരുവന്നൂർ സഹകരണ ബാങ്കും സിപിഐഎം നടത്തിയ ഇടപാടുകളുടെ വിവരങ്ങളും രാധാകൃഷ്ണനിൽ നിന്ന് ഇ ഡി ശേഖരിച്ചിട്ടുണ്ട്.

ബ്രാഞ്ച് കമ്മിറ്റികളുടെ അക്കൌണ്ട് വിവരങ്ങളും ഇടപാടുകളും അറിയില്ലെന്നാണ് രാധാകൃഷ്ണൻ ഇ ഡിക്ക് നൽകിയ മൊഴി.ജില്ലാ കമ്മിറ്റിക്ക് കരുവന്നൂരിൽ അക്കൗണ്ടില്ലെന്നും രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ഇനി വിളിപ്പിക്കില്ലെന്നാണ് വിവരം.കേസിൽ ഈ മാസം തന്നെ അന്തിമ കുറ്റപത്രം സമർപ്പിക്കാനാണ് ഇ ഡിയുടെ നീക്കം.





Kradhakrishnan

Next TV

Related Stories
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
ടൈപ്പിസ്റ്റ് നിയമനം

Apr 18, 2025 05:10 AM

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ്...

Read More >>
ആഡംബര ക്രൂയിസ് യാത്ര

Apr 18, 2025 05:01 AM

ആഡംബര ക്രൂയിസ് യാത്ര

ആഡംബര ക്രൂയിസ്...

Read More >>
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

Apr 18, 2025 04:34 AM

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി...

Read More >>
 മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

Apr 17, 2025 06:21 PM

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച്...

Read More >>
പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:47 PM

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം...

Read More >>
Top Stories










News Roundup