കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ
Apr 9, 2025 05:06 PM | By Remya Raveendran

നാഗവളവ് :   ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്ക്മരുന്നായ 16.817 *ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.നാഗവളവ്എളമ്പാറ വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടന്ന എക്സൈസിന്റെ പരിശോധനയിൽ 16.817 ഗ്രാം മെഥാംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.

കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ.കെ.യാണ് വാരം വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് അസ്കർ മകൻ മുഹമ്മദ് ആഷിക്ക്,വയസ്സ് 26, മുഴപ്പിലങ്ങാട്ട്, കുളം ബസാർ,EMS റോഡിൽ KENS ൽ മുഹമ്മദ് ഫാഹിം വയസ് 25 എന്നിവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ ടി എസ് ൻറെ സഹായത്തോടെ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ,എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച പോളോ KL 11 BX 9513 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്,ജലീഷ്, എന്നിവർക്കൊപ്പം.സുഹൈൽ, രജിത്ത് എൻ. അജിത്ത് സി, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഉത്തമൻ.കെ,കൂത്ത്പറമ്പ റെയിഞ്ചിലെ അശോകൻ കെ. ഹരികൃഷ്ണൻ സി, സോൾദേവ്, കൂത്ത്പറമ്പ സർക്കിൾ ഓഫിസിലെ ഷാജി.യു, പ്രമോദൻ പി, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, ഷാജി. സി.പി., ബിജു, എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.

Mdmaatkannur

Next TV

Related Stories
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
ടൈപ്പിസ്റ്റ് നിയമനം

Apr 18, 2025 05:10 AM

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ്...

Read More >>
ആഡംബര ക്രൂയിസ് യാത്ര

Apr 18, 2025 05:01 AM

ആഡംബര ക്രൂയിസ് യാത്ര

ആഡംബര ക്രൂയിസ്...

Read More >>
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

Apr 18, 2025 04:34 AM

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി...

Read More >>
 മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

Apr 17, 2025 06:21 PM

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച്...

Read More >>
പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:47 PM

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം...

Read More >>
Top Stories










News Roundup