കണ്ണൂർ: വഖഫ് ഭേദഗതി ബിൽ മുസ്ലിം ലീഗ് പ്രതിഷേധ റാലിയിൽ കോഴിക്കോട് - കണ്ണൂർ ജില്ലകളിൽ നിന്നും പതിനായിരം പ്രവർത്തകർ പങ്കെടുക്കും. പാർലമെൻറ് പാസാക്കിയ പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഏപ്രിൽ 16നാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. പ്രതിഷേധ പരിപാടിവിജയിപ്പിക്കുന്നതിനായി ഏപ്രിൽ എട്ടിന് ജില്ലയിലെമുഴുവൻനിയോജക മണ്ഡലങ്ങളിലും ജില്ലാ നിരീക്ഷകന്മാരുടെ നേതൃത്വത്തിൽ പ്രവർത്തകസമിതിയോഗം വിളിച്ചുചേർക്കാനുംതീരുമാനിച്ചു. പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.
ഏപ്രിൽ 10 ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടക്കുന്നമാർച്ചും, ഏപ്രിൽ 22ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമര യാത്രക്ക് വൈകിട്ട് നാലുമണിക്ക് കണ്ണൂർ ആയിക്കരയിലും അഞ്ചുമണിക്ക് തലശ്ശേരിയിലും നൽകുന്ന സ്വീകരണ പരിപാടികളും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ.കെ എ ലത്തീഫ്, വി പി വമ്പൻ, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി എ തങ്ങൾ അഡ്വ.എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ ,എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പ്രസംഗിച്ചു.
എസ് കെ പി സക്കരിയ, പി വി അബ്ദുല്ല മാസ്റ്റർ, ഒ .പി.ഇബ്രാഹിംകുട്ടി ,സിപി റഷീദ്, പിടിഎ കോയ, മാസ്റ്റർ, ടി എൻ എ ഖാദർ, കെ പി മുഹമ്മദലി മാസ്റ്റർ, പി വി ഇബ്രാഹിംകുട്ടി മാസ്റ്റർ, എം എം മജീദ്, ഒമ്പാൻ ഹംസ , ഇ.പി. ഷംസുദ്ദീൻ, പി കെ കുട്ട്യാലി, കെ കെ അഷറഫ്, ഷക്കീർ മൗവ്വഞ്ചേരി, ബഷീർ ചെറിയാണ്ടി എൻ പി മുനീർപങ്കെടുത്തു.
Waqf Amendment Bill: Muslim League protest rally