തിരുവനന്തപുരം: മിനിമം മാര്‍ക്ക് അടിസ്ഥാനമാക്കി എട്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ പ്രത്യേക ക്ലാസ് നല്‍കി പുനഃപരീക്ഷ കൂടുതല്‍ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്. 3.87 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേര്‍ക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയില്‍ 30% ആണ് മിനിമം മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്.
എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവര്‍ 10 ശതമാനമാണ്. 3136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. സംസ്ഥാനത്ത് 3136 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് പരീക്ഷ നടന്നതില്‍ 2541 സ്‌കൂളുകളിലെ ഫലം ലഭ്യമായെന്നും 595 സ്‌കൂളുകളിലേതു ലഭിക്കാനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിക്കാതിരുന്നത് ഹിന്ദിക്കാണ് (12.69 ശതമാനം), ഏറ്റവും കുറവ് ഇംഗ്ലീഷിനും (7.6 ശതമാനം). ഒമ്പതാംക്ലാസ് പ്രവേശനത്തിന് അധികപിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ.
Re-examination required for Hindi subject