കഞ്ചാവ് കേസ്: മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസ്:  മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി
Apr 7, 2025 11:28 AM | By sukanya

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു, മുൻകൂർ ജാമ്യ അപേക്ഷയാണ് നൽകിയത്. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയിൽ പറയുന്നത്. അറസ്റ്റ് തടയണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ ആയ കേസിന്‍റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറിയിരുന്നു.

ഈ കേസിലെ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴടക്കം ചില സിനിമ താരങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഈ താരങ്ങളെ വിളിച്ച് വരത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്.

കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ.  ഇവരിലൂടെ ലഹരി മാഫിയ സംഘത്തിലെ മറ്റുപ്രധാന ആളുകളിലേക്ക് കൂടി എത്താനാകും എന്നാണ് എക്സൈസിന്റെ പ്രതീക്ഷ.



Sreenathbasi

Next TV

Related Stories
വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

Apr 22, 2025 02:36 AM

വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

വെയ്സ്റ്റ് ബിന്നുകൾ വിതരണം...

Read More >>
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 22, 2025 02:32 AM

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം...

Read More >>
കേസുകള്‍ മാറ്റിവെച്ചു

Apr 22, 2025 02:29 AM

കേസുകള്‍ മാറ്റിവെച്ചു

കേസുകള്‍...

Read More >>
ഓഫീസര്‍ അഭിമുഖം 30 ന്

Apr 22, 2025 02:23 AM

ഓഫീസര്‍ അഭിമുഖം 30 ന്

ഓഫീസര്‍ അഭിമുഖം 30...

Read More >>
മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

Apr 22, 2025 02:20 AM

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്...

Read More >>
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

Apr 22, 2025 02:15 AM

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം...

Read More >>
Top Stories










News Roundup