തിരുവനന്തപുരം : സംസ്ഥാന മത്സ്യഫെഡിന്റെ 2025 - 26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 10 ലക്ഷം രൂപ പരിരക്ഷയുള്ള സ്‌കീമില്‍ ഏപ്രില്‍ 30 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലോ 9526041270, 9526041123, 0497 2731257 നമ്പറുകളിലോ ബന്ധപ്പെടാം.
Fisheries