ഇരിട്ടി : കരിന്തളം വയനാട് 400 കെ വി ലൈൻ നഷ്ട്ടപരിഹാരം കണക്കാക്കുന്നതിന് മന്ത്രിതല ചർച്ചയുടെ തീരുമാനപ്രകാരം നടത്തുന്ന സർവേ നടപടികൾ പുരോഗമിക്കുമ്പോൾ കർഷകർ പുതിയ ആശങ്കയിൽ . ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിരവധി വീടുകൾ ലൈനിന്റെ അടിയിൽ വരുന്നതാണ് പുതിയ ആശങ്കക്ക് കാരണം . 2016 ൽ ആരംഭിച്ച പദ്ധതി ഏതുവഴി കടന്നുപോകുന്നുവെന്ന് കർഷകർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
40 മീറ്റർ വീതിയിൽ ലൈൻ കടന്നുപോകുന്ന പ്രദേശം കെ എസ് ഇ ബി അധികൃതർ ഒരു മാസം മുൻപ് അടയാളപ്പെടുത്തി തുടങ്ങിയതോടെയാണ് കൃഷിക്ക് പുറമെ വീടുകളും ലൈനിന് അടിയിൽ വരുന്നതായി കർഷകർക്ക് തിരിച്ചറിയുന്നത് . ലൈൻ കടന്നുപുകുന്ന സ്ഥലത്തെ ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ള നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് ഇതോടെ ഭൂരഹിതർ ആകുന്നത് . ലൈൻ കടന്നുപോകുന്ന കാർഷിക വിളകൾ നിറഞ്ഞ കൃഷിഭൂമി ഇതോടെ തരിശുഭൂമി ആകുന്ന സ്ഥിവിശേഷമാണ് സംജാതമാകുന്നത് . ആറളത്ത് ഏഴും അയ്യൻകുന്നിൽ മൂന്നിൽ അധികം വീടുകൾക്ക് ഭീക്ഷണി ആറളം കൃഷി ഫാമിൽ നിന്നും ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കൃഷിഭൂമിലൂടെ കടന്നുപോകുന്ന ലൈൻ സഹോദരങ്ങളായ ജീരകശേരിൽ ആന്റോ , ജോസഫ് , തോമസ് , ഇമ്മാനുവേൽ എന്നീ നാല് കൃഷിഭൂമിയും വീടിനും മുകളിലൂടെയാണ് കടന്നുപോകുന്നത് . പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിക്കുന്ന ആന്റോയുടെ പുതിയ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് , ജോസഫിന്റെ വീടിന്റെ ഒരു ഭാഗവും , തോമസിന്റെ കാർപോർച്ചും ഇമ്മാനുവലിന്റെ തൊഴുത്തും 40 മീറ്ററിനുള്ളിലാണ് വരുന്നത് . ഒരേക്കർ നാല്പത് സെന്റ് ഭൂമി ഉണ്ടയിരുന്ന ആന്റോക്ക് ലൈൻ കടന്നുപോയതിന് ശേഷം അവശേഷിക്കുന്നത് 30 സെന്റ് സ്ഥലം മാത്രമായിരിക്കും . തെങ്ങും റബറും ഉൾപ്പടെ ആന്റോയുടെ കൃഷികൾ പൂർണ്ണമായും നശിക്കും . അതെ അവസ്ഥ തന്നെയാണ് ജോസഫിനും ഒരേക്കർ പത്ത് സെന്റ് സ്ഥലത്തിൽ അവശേഷിക്കുക 20 സെന്റ് ഭൂമിയാണ് .200 ഓളം റബറും , 20 ൽ അധികം തെങ്ങും ഉൾപ്പടെ കൃഷിഭൂമിയിലെ വരുമാനം മുഴുവൻ ഇല്ലാതായാൽ തങ്ങൾ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ .
ആറളം പഞ്ചായത്തിലെ നെടുമുണ്ടയിലാണ് മറ്റ് നാലുവീടുകൾ . എടൂർ കീഴ്പ്പള്ളി റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുതുപ്പള്ളി ബെന്നിയുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് . കൂടാതെ മാറാമറ്റത്തിൽ രതീഷ് , സുമതി , ഉള്ളാട്ടാനിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടിന് മുകളിലൂടയാണ് ഇവിടെ ലൈൻ കടന്നുപോകുന്നത് . ഇവിടെ പലരും 10 സെന്റിനുള്ളിൽ മാത്രം ഭൂമിയുള്ള സാധാരണക്കാരായ ജനങ്ങളാണ് . ആറളത്തെ സാഹചര്യം കണക്കിലെടുത്താൽ അയ്യൻകുന്നിൽ ഇതുവരെ മൂന്ന് വീടുവകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുന്നു എന്നതാണ് ലഭിക്കുന്ന വിവരം . റെന്നി ഇല്ലിക്കൽ , സെബാൻ , ഇല്ലിക്കൽ ഇറ്റോ എന്നിവരുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് .
Iritty